Saturday, October 16, 2021

Malayalam-poem-The-Rainy-Season-മഴക്കാലം

മഴക്കാലം
പനിമഴക്കാലം ,
തോരാത്ത നോവിന്റെ
കണ്ണുനീർക്കാലം .
കർക്കിടം പെയ്യുന്ന
നടുമുറിക്കോണിൽ,
നരച്ച കുടക്കീഴിൽ ,
അച്ഛനുമമ്മയും
പെങ്ങളും ഞാനും
ഒന്നായിരുന്ന-
ത്താഴമുണ്ണുന്നൊ -
രാനന്ദ കാലം.
----

Friday, January 18, 2019

Malayalam-poem-കാത്തിരിക്കുന്ന-കവിത

Malayalam-poem-കാത്തിരിക്കുന്ന-കവിത

കവിതയൊരു
കാനനം പോലെ
വാക്കിരമ്പത്തിന്റെ
മഴ കാത്തിരിക്കുന്നു.

-----

Wednesday, September 19, 2018

Poem-Whether-somebody-would-have-stolen-my-vote


Whether somebody would have stolen my vote


Sharing lunch
At Indian counter
With Karthik;
California Office.


"Whether you casted
Your postal vote
For yesterday's
State Election?"


"No", He replied.
"I don’t even know
I am eligible."


Memories flashed;
What would have
Happened to my vote
In JP Nagar in Bangalore?


Whether somebody
would have stolen my vote
And casted
On Behalf
Of Me
Using a fake
ID card.
-----

Saturday, May 12, 2018

Malayalam-poem-Lonely-Houses-മലയാളം-കവിത-ഒറ്റക്കായി-പോകുന്ന-വീടുകൾ

ഒറ്റക്കായി പോകുന്ന വീടുകൾ
-------------------------------------------
മകളെ സ്‌കൂളിൽ
വിട്ടു വരുമ്പോഴാണ്
ഒറ്റക്കായി പോയ
വീടുകൾ കണ്ടത് .

കുഞ്ഞുങ്ങളെല്ലാം
സ്‌കൂളിലേക്കും ,
വീട്ടുകാരെല്ലാം
പണിയിടങ്ങളിലേക്കും
പോയ് കഴിയുമ്പോൾ
ഏകാന്തമായിപ്പോകുന്ന
അകത്തളങ്ങളുടെ
വിഷാദം നിറഞ്ഞ വീടുകൾ .

കുഞ്ഞുങ്ങളുടെ
ഒച്ചയനക്കമോ
അടുക്കളയിലെ
ഊണൊരുക്കമോയില്ലാതെ
മൗനം കടഞ്ഞു ,
ചെരുപ്പുകളുടെ
പുറം കാവലില്ലാതെ
ഒറ്റക്കായി പോയ വീടുകൾ.

ഇല പൊഴിഞ്ഞ
മേപ്പിൾ മരമൊരു
പുതുനാമ്പിനായ്
കാത്തിരിക്കും പോൽ ,
വഴിയിലേക്ക്
കണ്ണും നട്ടിരിക്കുന്നു
ഒറ്റക്കായി പോയ
വീടിൻ വിഷാദങ്ങൾ.
----

Tuesday, April 24, 2018

Malayalam-poem-Colours-Of-Good-Friday-മലയാളം-കവിത-ദുഃഖവെള്ളിയുടെ-നിറങ്ങൾ

ദുഃഖവെള്ളിയുടെ നിറങ്ങൾ
---------------------------------------




















ദുഃഖവെള്ളിയാണിന്ന് ,
ഒച്ചയുണ്ടാക്കാതിരിക്കണം ;
പീഡാനുഭവത്തിൻ
നോവുകൾ ധ്യാനിക്കണം.
അമ്മ അങ്ങനെയാണ്
പറഞ്ഞു തന്നിരിക്കുന്നത്.


കുഞ്ഞുമക്കളെ
പീഢയുടെ സ്നേഹം
പഠിപ്പിക്കണം .
ഇന്റെർനെറ്റിനവധി
കൊടുക്കണം .
കുഞ്ഞുങ്ങളുടെ
ബൈബിളിൽ നിന്നും
കുരിശിന്റെ വഴി
പറഞ്ഞു കൊടുക്കണം.


കുഞ്ഞുങ്ങളോടോത്ത്
പീഢാനുഭവം വരയ്ക്കണം .
കുരിശു ചുമക്കുന്നവന്റെ
ഗോതമ്പു നിറമുള്ള
പൊൻമുഖത്ത്
ചോരയുടെ ചുവപ്പ്
വേണമെന്ന് മകൾ .
കുഞ്ഞുമകൾ മാത്രം
ദുഃഖ വെള്ളിയിൽ
ഉയിർപ്പിന്റെ ചിത്രത്തിൽ
നിറങ്ങൾ ചേർക്കുന്നു ...
-----

Friday, March 9, 2018

Malayalam-poem-fremont-california

ഫ്രീമോണ്ട് , കാലിഫോർണിയ
------------------------------------


ഫ്രീമൊണ്ടോരു
കൊച്ചിന്ത്യയെപ്പോലെ.
വടക്കേ വീടൊരു ദില്ലി ,
തെക്കു മലയാളം , തമിൾ .
കിഴക്കു പടിഞ്ഞാറായ്
തെലുങ്കും തുളുവും.


വാംസ്പ്രിങ്ങിലെ
കോക്കനട്ട് ഹില്ലിൽ കിട്ടും
കൊച്ചിയിലെ മീനും
മാഞ്ഞാലി പഴം റോസ്റ്റും .
പവിഴം വടിയരി ,
ഉപ്പേരി, ഉപ്പുമാങ്ങ
മൺചട്ടി , കോട്ടക്കൽ
ആര്യവൈദ്യക്കഷായം .


ജൂൺ , പൊള്ളുന്ന
വേനലാണമേരിക്കയിൽ,
അമ്മയെ ഫോൺ വിളിക്കുമ്പോൾ
കേൾക്കാം മനസ്സിലെ
പെയ്‌ത്തായി മൺസൂൺ .


----

Thursday, November 30, 2017

Malayalam-haiku-poem-memories

ഓർമ്മകൾ-ഹൈക്കു

Malayalam-haiku-poem-memories


















കുനില് കൊണ്ടൊഴിക്കണം മണ്ണെണ്ണ ....
ഓട്ടുവിളക്കിന്റെ നേർത്ത വെട്ടമായ് ബാല്യം;
ഓർമ്മകൾ പെയ്യും കാലിഫോർണിയൻ സന്ധ്യ.