Thursday, August 9, 2012

ചങ്ങാതി (The Friend)


ചങ്ങാതി

2006 ഡിസംബർ :ചങ്ങാതി 1
ഓരോ കാഴ്ചയും
ഒരോ ഓർമ്മയാകുന്നു.
അപ്രതീക്ഷിതങ്ങളുടെ
ഒരു നട്ടുച്ചയിൽ
മിനാരങ്ങളുടെ
തണലിൽ വച്ച്
കൊഴിഞ്ഞു വീണ
കൊന്നപ്പൂക്കളിൽ
എനിക്കെന്റെ
ചങ്ങാതിയെ കിട്ടുന്നു.
ഞാനാരെന്നോ...
നീയാരെന്നോ...
ചോദിക്കാതെ
സൗഹൃദത്താൽ
കരൾ നിറഞ്ഞ്...
വീണ്ടും കാണാമെന്ന
സുനിശ്ചിതത്വത്തിൽ
പുൽത്തകിടി വിട്ടിറങ്ങുന്നു നാം.

2012 ജുലൈ : ചങ്ങാതി 2
ദൂരങ്ങൾക്കിപ്പോൾ
അളവുകോലില്ല...
നീയും ഞാനും
നേർത്ത വരയിട്ടു തിരിച്ച
രണ്ടു ദീർഘചതുരങ്ങൾ മാത്രം.
കവിതയുടെ
തണലിൽ വച്ച്
മുഖമില്ലാത്തൊരീ
വലക്കണ്ണികൾക്കപ്പുറമിപ്പുറം നിന്നു
സൗഹൃദത്തിന്റെ
ആദ്യാക്ഷരങ്ങൾ
കുറിക്കുന്നു നാം.

-----------

സൗഹൃദങ്ങൾ തുടങ്ങുന്നതെവിടെ നിന്നാണ്‌... പണ്ടൊക്കെ മിക്ക ചങ്ങാത്തങ്ങളും തുടങ്ങുക ഒരു നേർക്കാഴ്ചയിലൂടെ, അല്ലെങ്കിൽ ഒരു പോസ്റ്റ് കാർഡിൽ നിന്നു്... ഇന്നു പലതും മാറിയിരിക്കുന്നു ഈ ഇന്റെർനെറ്റ് കാലത്തിൽ... ചില ചങ്ങാത്തങ്ങൾ തുടങ്ങുക ഒരു കവിത ഗ്രൂപ്പിൽ നിന്നു് അല്ലെങ്കിൽ രണ്ടു ദീർഘചതുരങ്ങൾക്കപ്പുറമിപ്പുറം നിന്നുള്ളൊരു ചാറ്റ്... 

2 comments:

  1. ചില സൌഹൃദങ്ങള്‍ എപ്പോള്‍, എവിടെ വെച്ച്, എങ്ങിനെ വന്നണയും എന്നാര്‍ക്കും പ്രവചിയ്ക്കുവാന്‍ കഴിയുകയില്ല! കവിത നന്നായി..
    ആശംസകള്‍!

    ReplyDelete
    Replies
    1. ശരിയാണ് അനില്‍ .ബാബു മാഷും അനിലും പോലെ , നമ്മള്‍ പോലെ ...എല്ലാ സൌഹൃദങ്ങളും ഓരോ നിമിത്തം.നന്ദി ...സന്തോഷം ...

      സ്നേഹത്തോടെ ,
      ബൈജു

      Delete

Thank you for your inputs...