Showing posts with label മലയാളം. Show all posts
Showing posts with label മലയാളം. Show all posts

Friday, January 18, 2019

Malayalam-poem-കാത്തിരിക്കുന്ന-കവിത

Malayalam-poem-കാത്തിരിക്കുന്ന-കവിത

കവിതയൊരു
കാനനം പോലെ
വാക്കിരമ്പത്തിന്റെ
മഴ കാത്തിരിക്കുന്നു.

-----

Saturday, May 12, 2018

Malayalam-poem-Lonely-Houses-മലയാളം-കവിത-ഒറ്റക്കായി-പോകുന്ന-വീടുകൾ

ഒറ്റക്കായി പോകുന്ന വീടുകൾ
-------------------------------------------
മകളെ സ്‌കൂളിൽ
വിട്ടു വരുമ്പോഴാണ്
ഒറ്റക്കായി പോയ
വീടുകൾ കണ്ടത് .

കുഞ്ഞുങ്ങളെല്ലാം
സ്‌കൂളിലേക്കും ,
വീട്ടുകാരെല്ലാം
പണിയിടങ്ങളിലേക്കും
പോയ് കഴിയുമ്പോൾ
ഏകാന്തമായിപ്പോകുന്ന
അകത്തളങ്ങളുടെ
വിഷാദം നിറഞ്ഞ വീടുകൾ .

കുഞ്ഞുങ്ങളുടെ
ഒച്ചയനക്കമോ
അടുക്കളയിലെ
ഊണൊരുക്കമോയില്ലാതെ
മൗനം കടഞ്ഞു ,
ചെരുപ്പുകളുടെ
പുറം കാവലില്ലാതെ
ഒറ്റക്കായി പോയ വീടുകൾ.

ഇല പൊഴിഞ്ഞ
മേപ്പിൾ മരമൊരു
പുതുനാമ്പിനായ്
കാത്തിരിക്കും പോൽ ,
വഴിയിലേക്ക്
കണ്ണും നട്ടിരിക്കുന്നു
ഒറ്റക്കായി പോയ
വീടിൻ വിഷാദങ്ങൾ.
----

Friday, March 9, 2018

Malayalam-poem-fremont-california

ഫ്രീമോണ്ട് , കാലിഫോർണിയ
------------------------------------

ഫ്രീമൊണ്ടോരു
കൊച്ചിന്ത്യയെപ്പോലെ.
വടക്കേ വീടൊരു ദില്ലി ,
തെക്കു മലയാളം , തമിൾ .
കിഴക്കു പടിഞ്ഞാറായ്
തെലുങ്കും തുളുവും.

വാംസ്പ്രിങ്ങിലെ
കോക്കനട്ട് ഹില്ലിൽ കിട്ടും
കൊച്ചിയിലെ മീനും
മാഞ്ഞാലി പഴം റോസ്റ്റും .
പവിഴം വടിയരി ,
ഉപ്പേരി, ഉപ്പുമാങ്ങ
മൺചട്ടി , കോട്ടക്കൽ
ആര്യവൈദ്യക്കഷായം .

ജൂൺ , പൊള്ളുന്ന
വേനലാണമേരിക്കയിൽ,
അമ്മയെ ഫോൺ വിളിക്കുമ്പോൾ
കേൾക്കാം മനസ്സിലെ
പെയ്‌ത്തായി മൺസൂൺ .

----

Thursday, November 30, 2017

Malayalam-haiku-poem-memories

ഓർമ്മകൾ-ഹൈക്കു

Malayalam-haiku-poem-memories

കുനില് കൊണ്ടൊഴിക്കണം മണ്ണെണ്ണ ....
ഓട്ടുവിളക്കിന്റെ നേർത്ത വെട്ടമായ് ബാല്യം;
ഓർമ്മകൾ പെയ്യും കാലിഫോർണിയൻ സന്ധ്യ.

Tuesday, November 7, 2017

Malayalam-poem-rain-and-five-senses-മഴ-പഞ്ചേന്ദ്രിയം

മഴ പഞ്ചേന്ദ്രിയം
-----------------

മഴ കേൾക്കുമ്പോൾ
മകൾ ചൊല്ലുന്നു
മഴ കാണാൻ ഉമ്മറ-
വാതിൽ തുറക്കൂ ...

വാതിൽ തുറന്നീ
മഴ കാണുമ്പോൾ
ഓർമ്മകൾ മഴ തൻ
മണമായ് പടരുന്നു ...

മഴ കാണുമ്പോൾ
മകൾ ചൊല്ലുന്നു
മഴ ഞാനൊന്നു
തൊട്ടറിയട്ടേ ..

മഴയുടെ സ്പർശാ -
ഹ്ലാദം നിറയെ  
മഴ രുചി നാവിൽ
പെയ്തു തുടങ്ങുന്നു..

മഴ പഞ്ചേന്ദ്രിയ-
മാകെപ്പെയ്‌യു
ന്നേരത്തെല്ലാ മഴകളും
ഒന്നെന്നറിവൂ ഞാൻ.

-----

On a November rainy morning I was at our Fremont , California home with my 3 year old daughter. I was helping her with water colour paintings... She asked me "Dad, will you please help me to paint the rain ?". I told her its tough... Then she asked me ..."Dad, Will you please open the door so that I can see the rain"... While we were watching the rain, the first 4 lines of this poem came into my lips...

Friday, August 12, 2016

Malayalam-poem-onam-എന്റെ-ഓണക്കവിതകൾ

Malayalam-poem-The-Onam-Loan-ഓണക്കടം 
ഓണം കഴിഞ്ഞ പൂക്കളത്തോടു്
ബാക്കിവന്ന വിത്തുകൾ ചോദിച്ചു...
“നിറങ്ങളും പ്രണയവും കടം തരുമോ”

പൂവട്ടിയിൽ നിന്നും വീണ തുമ്പപ്പൂവിനോടു്
ചിങ്ങമേഘക്കിടാങ്ങൾ ചോദിച്ചു...
“എൻമഴക്കറുപ്പിനിത്തിരി വെണ്മ കടം തരുമോ”

എച്ചിൽകുഴിയിലെ തൂശനിലക്കീറിനോടു്
തെരുവുകുഞ്ഞിന്റെ കണ്ണീരു ചോദിച്ചു...
“എൻ പെങ്ങൾക്കൊരിത്തിരി ഓണം കടം തരുമോ”

Sunday, September 2, 2012
-------

Malayalam-poem-city-onam-നഗരത്തിലെ ഓണം 
 
malayalam-poem-onam

ഇപ്പോൾ ഓണം തുടങ്ങുന്നതു്
ജയനഗർ നാലാം ബ്ലോക്കിലെ
പൂ വിൽക്കുന്ന തെരുവിലാണു്.
 തുമ്പയും , മുക്കൂറ്റിയും നാട്ടിൽ മാത്രം.

മകൾക്കു വേണം..ഓണപ്പൂവുകൾ...
അരക്കിലോ മഞ്ഞ, ചുവപ്പ് ,
മാരിഗോൾഡും, ജാസ്മിനും...
കരിംപച്ച നിറമുള്ളിലകൾ.

ഇനിയൊരു നല്ല പടം വേണം.
ഇന്റെർനെറ്റിൽ തിരയാമെന്നവൾ...
ചിത്രശലഭങ്ങൾ പിറക്കുന്ന പോൽ
പ്രിന്ററിൽ പലവർണ്ണപ്പൂക്കളങ്ങൾ.

മണ്ണും മുറ്റവുമന്യം നിന്നൊരീ
നഗരകാലത്തിൽ, വീട്ടിലെ
സന്ദർശകർക്കുള്ള മുറിയിൽ
വരക്കുന്നു ഞാനൊരോർമ്മപ്പൂക്കളം.

Thursday, August 23, 2012
--------
നഗരത്തിലെ ഓണം ഇപ്പോൾ ഓണം തുടങ്ങുന്നതു് ജയനഗർ നാലാം ബ്ലോക്കിലെ പൂ വിൽക്കുന്ന തെരുവിലാണു്. തുമ്പയും , മുക്കൂറ്റിയും നാട്ടിൽ മാത്രം. മകൾക്കു വേണം..ഓണപ്പൂവുകൾ... അരക്കിലോ മഞ്ഞ, ചുവപ്പ് , മാരിഗോൾഡും, ജാസ്മിനും... കരിംപച്ച നിറമുള്ളിലകൾ. ഇനിയൊരു നല്ല പടം വേണം. ഇന്റെർനെറ്റിൽ തിരയാമെന്നവൾ... ചിത്രശലഭങ്ങൾ പിറക്കുന്ന പോൽ പ്രിന്ററിൽ പലവർണ്ണപ്പൂക്കളങ്ങൾ. മണ്ണും മുറ്റവുമന്യം നിന്നൊരീ നഗരകാലത്തിൽ, വീട്ടിലെ സന്ദർശകർക്കുള്ള മുറിയിൽ വരക്കുന്നു ഞാനൊരോർമ്മപ്പൂക്കളം. --------

Make Money Online : http://ow.ly/KNICZ

Thursday, December 5, 2013

Malayalam-poem-GreenTree-And-DryTree-ഉണക്കമരം-പച്ചമരം

ഉണക്കമരം, പച്ചമരം
******************
പച്ചമരമൊച്ച വച്ചാർക്കുന്നു...
പൂക്കും നിറങ്ങളിലെത്തുന്നു 
കൂട്ടമായ് കിനാമധു 
കുടിച്ചു വറ്റിക്കുന്നവർ ...
കൂടുകൂട്ടുന്നു കുരുവികൾ
കുളിരുവറ്റാത്ത ചില്ലയിൽ ...

തൊട്ടടുത്തൊറ്റക്കൊരാൾ
ഞെട്ടറ്റിരിക്കുന്നു മൗനിയായ്
ഉണക്കമരം, ആളൊഴിഞ്ഞ
സത്രമായ് കിളിക്കൂടുകൾ ...
താഴെയൊരാൾ എരിയും
കനലുമായ് കാത്തിരിപ്പാണ -
ടുപ്പത്തത്താഴമൊരുക്കുവാൻ ;
മരമൊരു ചില്ല നീട്ടുന്നു...
----

Saturday, November 30, 2013

Malayalam-poem-Confession-കുമ്പസാരം

കുമ്പസാരം കഴിയുമ്പോഴുള്ള ചില തീരുമാനങ്ങൾ
************************************
തെറ്റിയ "പത്തുകൽപ്പനകൾ "
ഏറ്റുപറഞ്ഞിറങ്ങുമ്പോൾ
മനസ്താപജപങ്ങളിലൂടെ
മനസ്സിലേക്കൊരു മഴ പെയ്യുന്നു.

തീരുമാനങ്ങളുടെ വസന്തമാണിനി...
പുതിയ ജീവിതം നനച്ചൊരുക്കണം.
തത്തകളുടെ നഗരത്തിൽ നിന്നും
കിനാവിന്റെ ഒരു തരി പച്ച...,
മരുഭൂവിൽ നിന്നൊരു പിടി മണൽ ,
സങ്കീർത്തനത്തിന്റെ പുസ്തകത്തിൽ 
നിന്നും വിലാപം കഴിഞ്ഞവന്റെ
നേർച്ചയിറ്റുന്നൊരു വാക്ക്‌...,
അമ്മ തന്ന വെഞ്ചിരിച്ച കൊന്ത,
ഇസ്തിരിയിട്ട സ്നേഹം കൊണ്ട്‌
മക്കൾക്ക്‌ വാരിക്കൊടുക്കാൻ
കനിവു വറ്റാത്ത ഒരു ചോറുരുള,
വേരുമിലകളും പ്രണയിക്കും പോലെ
പ്രിയതമയ്ക്കൊരു ചുംബനപ്പാതി;
തടവുശിക്ഷ കഴിഞ്ഞ കുഞ്ഞുങ്ങളുടെ
അനാഥാലയത്തിലിടക്കിടെ
പങ്കു വയ്ക്കാനിറ്റു കരുണ...

ജീവിതത്തിന്റെ പാനപാത്രത്തിൽ
പറന്നിറങ്ങുന്നൂ വെളുത്ത പൂവുകൾ ...
------

Thursday, November 14, 2013

Malayalam-poem-The-Dreaming-Birds(കിനാവു കാണുന്ന പക്ഷികൾ)

Malayalam-poem-The-Dreaming-Birds(കിനാവു കാണുന്ന പക്ഷികൾ ) **********************
 വാക്കിരമ്പത്തിന്റെ നഗര രാത്രിയിൽ ഒരു പുരാതന സ്മൃതി പോലടരുന്നു താരകം. ചതുരങ്ങളിൽ കൂടുകൂട്ടി കൊരുത്തിരിക്കുന്നു വാക്കു കൊത്തി കിനാവു കാണുന്ന പക്ഷികൾ ... തിരയൊടുങ്ങാതീരങ്ങൾ നാം; ഇരവിന്റെയതിരുകൾ - ക്കപ്പുറമിപ്പുറം പെയ്യുന്നു പച്ച വറ്റാത്ത പൂമണങ്ങൾ ... 

----

Friday, November 9, 2012

Malayalam-poem-Fever-പനി

Malayalam-poem-Fever-പനി 
പനി... മഴച്ചാറ്റലിൻ പിന്നിലൂടോടിയെത്തി,
ചെങ്കനൽച്ചൂടായൊരു പൈതലിൻ
കുരുത്തോല മേനിയിൽ
തീച്ചാമുണ്ഡിത്തെയ്യമായ്‌ തുള്ളുന്നവൻ.

തുളസി നീരിൻ പച്ചച്ചിറകിലേറി ഒരു
മാലാഖ വന്നു മെല്ലെ തഴുകിയുറക്കുമ്പോൾ
ഓർമ്മതൻ ചില്ലുടഞ്ഞു പുലമ്പുമവ്യക്തമാം
വാക്കുകളായി ഞെട്ടിത്തെറിച്ചും, വിതുമ്പിയും
പാതിരാമയക്കത്തിൻ ശീല കീറുന്നൂ...പനി.

താഴെവീണുടഞ്ഞൊരു തെർമോമീറ്ററിൽ നിന്നും
പനി പുറത്തുചാടി പടരാൻ തുടങ്ങുന്നൂ...
വയൽ കരിച്ചും പിന്നെ വലിയ കാടെരിച്ചും
വറുതിയാലെൻ പുഴ വറ്റിച്ചും
മാറാപ്പനി പെരുകിപ്പടരുമ്പോൾ
പനി പിടിച്ച കുറേ ഭരണകൂടങ്ങളിൽ
മരുന്നുകൾ കിട്ടാതെ തടവിലാക്കപ്പെട്ട
മേശകൾ , കസേരകൾ,
ചോരതുപ്പും പേനകൾ;
പൊട്ടിയ ഗാന്ധിച്ചിത്രം.

പകൽയാത്രകൾ കഴിഞ്ഞെത്തുന്നു പനി വീണ്ടും.
അന്തിയാകുമ്പോൾ ചൂടു കൂടുന്നൂ...നോവേറുന്നൂ...
മെർക്കുറി നൂറിൻ മേലേ പൊള്ളുവാൻ തുടങ്ങുമ്പോൾ
നീറ്റലായമ്മനെഞ്ചിൽ പടരുന്നിപ്പോൾ...പനി...!
----------

Thursday, August 9, 2012

Malayalam-poem-mother അമ്മ (ഒരു മുഴുമിക്കാത്ത കവിത )

കുഞ്ഞുണ്ണി മാഷ്ടെ കത്തുകള്‍ (Poem : Letters from Kunjunni Mash)

ചങ്ങാതി (The Friend)

ചങ്ങാതി

2006 ഡിസംബർ :ചങ്ങാതി 1
ഓരോ കാഴ്ചയും
ഒരോ ഓർമ്മയാകുന്നു.
അപ്രതീക്ഷിതങ്ങളുടെ
ഒരു നട്ടുച്ചയിൽ
മിനാരങ്ങളുടെ
തണലിൽ വച്ച്
കൊഴിഞ്ഞു വീണ
കൊന്നപ്പൂക്കളിൽ
എനിക്കെന്റെ
ചങ്ങാതിയെ കിട്ടുന്നു.
ഞാനാരെന്നോ...
നീയാരെന്നോ...
ചോദിക്കാതെ
സൗഹൃദത്താൽ
കരൾ നിറഞ്ഞ്...
വീണ്ടും കാണാമെന്ന
സുനിശ്ചിതത്വത്തിൽ
പുൽത്തകിടി വിട്ടിറങ്ങുന്നു നാം.

2012 ജുലൈ : ചങ്ങാതി 2
ദൂരങ്ങൾക്കിപ്പോൾ
അളവുകോലില്ല...
നീയും ഞാനും
നേർത്ത വരയിട്ടു തിരിച്ച
രണ്ടു ദീർഘചതുരങ്ങൾ മാത്രം.
കവിതയുടെ
തണലിൽ വച്ച്
മുഖമില്ലാത്തൊരീ
വലക്കണ്ണികൾക്കപ്പുറമിപ്പുറം നിന്നു
സൗഹൃദത്തിന്റെ
ആദ്യാക്ഷരങ്ങൾ
കുറിക്കുന്നു നാം.

-----------

സൗഹൃദങ്ങൾ തുടങ്ങുന്നതെവിടെ നിന്നാണ്‌... പണ്ടൊക്കെ മിക്ക ചങ്ങാത്തങ്ങളും തുടങ്ങുക ഒരു നേർക്കാഴ്ചയിലൂടെ, അല്ലെങ്കിൽ ഒരു പോസ്റ്റ് കാർഡിൽ നിന്നു്... ഇന്നു പലതും മാറിയിരിക്കുന്നു ഈ ഇന്റെർനെറ്റ് കാലത്തിൽ... ചില ചങ്ങാത്തങ്ങൾ തുടങ്ങുക ഒരു കവിത ഗ്രൂപ്പിൽ നിന്നു് അല്ലെങ്കിൽ രണ്ടു ദീർഘചതുരങ്ങൾക്കപ്പുറമിപ്പുറം നിന്നുള്ളൊരു ചാറ്റ്... 

ജീവിതം (Malyalam poem The Life)

ജീവിതം
---------
പ്രണയത്തിന്റെ ഋതുവും
നിലാവിന്റെ ദൂരവും കടന്ന്
തിയതികളില്ലാത്തൊരു
കലണ്ടറിലെത്തുമ്പോൾ
ജീവിതം പൊള്ളുമൊരു മരുഭൂമി.

നിമിഷമെണ്ണാൻ മറന്നൊരു
ഘടികാരമാണു ഞാൻ
നെഞ്ചിടിക്കുമ്പോളിപ്പോൾ
തീ പിടിക്കുമോർമകൾ മാത്രം...

പലായനത്തിന്റെ രാത്രിവണ്ടികൾ
കിതച്ചുകൊണ്ടോടുമ്പോൾ
മാർട്ടിൻ... നീ തന്ന
വെളിപാടിന്റെ പുസ്തകവും ,
അമ്മ തന്ന വെഞ്ചിരിച്ച കൊന്തയും
നെഞ്ചോടു ചേർത്തുറങ്ങുന്നതും...
കിനാവിലമ്മയും പെങ്ങളും
മുട്ടുകുത്തി പ്രാർത്ഥിക്കുന്നതും...
മുട്ടുമോരോ വാതിലും
പെട്ടെന്നടഞ്ഞു പോകുന്നതും...
നഗരദുരിതങ്ങൾ
തീരാത്തൊരാധിയാകുന്നതും...

ആശകൾ നേർത്തു -
നേർത്തിരുളുമൊരു രാത്രിയിൽ
ദൂരെയൊരു
വഴികാട്ടി നക്ഷത്രമുദിക്കുന്നതും
ജീവിതം.
       -----------

Recitation of this poem by me @ http://soundcloud.com/baiju-joseph-1/malayalam-poem-jeevitham-baiju

കവിത : ജീവിതം 
രചന : ബൈജു ജോസഫ് പള്ളിപ്പുറം 
ആലാപനം : ബൈജു ജോസഫ് പള്ളിപ്പുറം