Saturday, September 21, 2013

Malayalam-poem-puravasthu-shekharam (പുരാവസ്തു ശേഖരം)

ഒരു പുരാവസ്തു ശേഖരം
ഒരുക്കുന്ന തിരക്കിലാണു ഞാൻ.
അടിക്കുറിപ്പുള്ള പൂപ്പടങ്ങൾ ,
കിളിയൊച്ചകളുടെ ഓഡിയോ,
ചവിട്ടുനാടകത്തിന്റെ വീഡിയോ...

നഗരങ്ങളിലേക്ക് ചേക്കേറുന്ന
അമേരിക്കൻ സായന്തനത്തിലോ
ആസ്ട്രേലിയനേകാന്തതയിലോ
മണൽക്കാറ്റവധിയിലോ വച്ച്
മക്കളെ വിളിച്ചു കാണിക്കണം....

ഇതൊരു മുക്കൂറ്റി മഞ്ഞ...,
മഞ്ഞപ്പിത്തക്കിടക്കയിൽ
അമ്മ തന്ന കീഴാർനെല്ലി...,
പൊക്കാളിപ്പാടപ്പച്ചപ്പുലരി,
മാടത്തക്കിളി മൊഴി...,
കുയിൽപ്പാട്ടിന്നെതിർപ്പാട്ട്,
കാവടി , കുമ്മാട്ടിക്കളി,
പള്ളിപ്പെരുന്നാൾ പ്രദക്ഷിണം

ഓണപ്പായസ മധുരവും
ഓപ്പോളെയെന്ന വിളിയും...
ഏതു കമ്പ്യൂട്ടറിലെങ്ങിനെ
ശേഖരിക്കണമെന്നറിയാതെ
മുള്ളു വേലിയിലുടക്കി
നിൽപ്പാണെന്റെ സാങ്കേതികം.

---------

2 comments:

  1. തിരക്കാർന്ന ജീവിത ശൈലിയിൽ ഒർമ്മകളാകുന്ന പുരാവസ്തുക്കളുടെ ശേഖരണത്തിനുള്ള തത്രപാടിലാണ് നാമെല്ലാവരും..!

    ReplyDelete
    Replies
    1. ശരിയാണ് അനിൽ . 2013ൽ ഇന്ത്യയിലായിരിക്കുമ്പോഴാണ് ഞാനീ കവിതയെഴുതുന്നത് . ഇപ്പോൾ അമേരിക്കയിലിരുന്ന് ഇത് വീണ്ടും വായിക്കുമ്പോൾ എത്രയോ ശരിയാണെന്നു തോന്നിപ്പോകുന്നു.

      Delete

Thank you for your inputs...