ഫ്രീമോണ്ട് , കാലിഫോർണിയ
------------------------------------
കൊച്ചിന്ത്യയെപ്പോലെ.
വടക്കേ വീടൊരു ദില്ലി ,
തെക്കു മലയാളം , തമിൾ .
കിഴക്കു പടിഞ്ഞാറായ്
തെലുങ്കും തുളുവും.
വാംസ്പ്രിങ്ങിലെ
കോക്കനട്ട് ഹില്ലിൽ കിട്ടും
കൊച്ചിയിലെ മീനും
മാഞ്ഞാലി പഴം റോസ്റ്റും .
പവിഴം വടിയരി ,
ഉപ്പേരി, ഉപ്പുമാങ്ങ
മൺചട്ടി , കോട്ടക്കൽ
ആര്യവൈദ്യക്കഷായം .
ജൂൺ , പൊള്ളുന്ന
വേനലാണമേരിക്കയിൽ,
അമ്മയെ ഫോൺ വിളിക്കുമ്പോൾ
കേൾക്കാം മനസ്സിലെ
പെയ്ത്തായി മൺസൂൺ .
----