Friday, November 9, 2012

(Malayalam-Poem-Kaleidoscope-കാലിഡോസ്കോപ്പ്‌


 












കർക്കിടകപ്പെരുന്നാളിന്റെ
മഴക്കോളുകൾക്കിടയിലൂടെ
മഴവില്ലു കണ്ട ദിവസം
ഞാൻ അച്ഛനോട്
മഴവില്ലു തരുമോയെന്നു ചോദിച്ചു.

ദൈവത്തിന്റെ ഫോട്ടോകൾ
ത്രിമാനത്തിൽ ഫ്രെയിം ചെയ്യുന്ന

കോലോത്തുംകടവിലെ
ചില്ലു കടയിൽ നിന്നും
സ്വർഗ്ഗത്തിലേക്കുള്ള
ഇടുങ്ങിയ വാതിൽ പോലെ
നീണ്ട ദീർഘചതുരത്തിലുള്ള
മൂന്നു കണ്ണാടിമിനുപ്പുകൾ...
ഇനി വളപ്പൊട്ടുകൾ
വേണമെന്നച്ഛൻ...

കരിവളകളൂരിത്തന്ന പെങ്ങളോട്
നിന്റെ സ്നേഹം മാത്രം
മതിയെന്നു പറഞ്ഞു്
ഞാനവ തിരികെക്കൊടുത്തു.
കുപ്പിവളകളില്ലാത്ത
കൂട്ടുകാരത്തിയോട് ഞാൻ
വളപ്പൊടുകൾ ചോദിച്ചില്ല.

മഞ്ഞുമാതാവിന്റെ
പെരുന്നാൾ മുറ്റത്തെ
വളക്കടയ്ക്കു മുന്നിൽ
വളപ്പൊട്ടുകൾ പെറുക്കുമ്പോൾ
മുറിഞ്ഞ വിരൽച്ചോരയിലൂടെ
കുറേ മഴകളൊഴുകിപ്പോകുന്നു.

മഴ നനഞ്ഞ ജീവിതമിപ്പോൾ
കാലിഡോസ്കോപ്പിന്റെ
ത്രിമാനത്തിൽ തടവിലാക്കപ്പെട്ട
ഒരു മഴവിൽ മത്സ്യമാണു്.
നിറങ്ങളുടെ സിംഫണിയിൽ
പിടയുന്നതാരുടെ സ്വപ്നങ്ങളാണു്...?
-------------

2 comments:

  1. Some of the Comments received for this poem in whiteline blog

    http://whitelineworld.com/profiles/blogs/3931164:BlogPost:433330#comments

    Comment by Sunil M S 12 hours ago
    Delete Comment

    കവിത ഇഷ്ടപ്പെട്ടു. അഭിനന്ദനങ്ങള്‍ .

    Comment by ജീ ആര്‍ കവിയൂര്‍ 18 hours ago
    Delete Comment

    മനസ്സേ നീ വര്‍ണ്ണ കാഴ്ച്ചകള്‍ കണ്ടു
    മയങ്ങുന്ന സ്വപ്നങ്ങള്‍ ,ഹോ ഒന്ന്
    സത്യമായിരുന്നെങ്കിലെന്നു ആശിച്ചുപോയി
    സാര്‍ത്ഥകമാകാത്ത നിറമേറും വളപ്പോട്ടുകളില്‍
    കാലിഡോ സ്കോപ്പിലുടെ കണ്ട
    കവിത ഏറെ മനോഹരം ബിജുവേ

    Comment by Dinesh Kodakkat 18 hours ago
    Delete Comment

    മഞ്ഞുമാതാവിന്റെ
    പെരുന്നാൾ മുറ്റത്തെ
    വളക്കടയ്ക്കു മുന്നിൽ
    വളപ്പൊട്ടുകൾ പെറുക്കുമ്പോൾ
    മുറിഞ്ഞ വിരൽച്ചോരയിലൂടെ
    കുറേ മഴകളൊഴുകിപ്പോകുന്നു.

    കുറച്ച്‌ അധികരിച്ച് പറഞ്ഞാല്‍ ബിംബ കല്പനയില്‍ ബാലചന്ദ്രന്‍ ചുള്ളിക്കാടിനോളം
    നാളെ വളരും ഈ കവി .
    ബൈജു, കവിത വായിക്കുമ്പോള്‍ ഒരല്പം അസൂയ തോന്നുന്നു.
    ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍ .

    ReplyDelete
  2. Feedbacks @ Vettam facebook group
    Haridas Velloor, Imbichi Koya, Mohamed Koya Edakkulam and 16 others like this.
    Sudheer Raj ബിജുവിന്റെ രചനകളില്‍ ഇതാണ് മികച്ചതായി എനിക്ക് തോന്നുന്നത് ...
    October 31 at 10:58pm · Unlike · 2
    Sudheer Raj മഞ്ഞുമാതാവിന്റെ
    പെരുന്നാൾ മുറ്റത്തെ
    വളക്കടയ്ക്കു മുന്നിൽ
    വളപ്പൊട്ടുകൾ പെറുക്കുമ്പോൾ
    മുറിഞ്ഞ വിരൽച്ചോരയിലൂടെ...See More
    October 31 at 10:58pm · Unlike · 1
    Sudheer Raj കരിവളകളൂരിത്തന്ന പെങ്ങളോട്
    നിന്റെ സ്നേഹം മാത്രം
    മതിയെന്നു പറഞ്ഞു്
    ഞാനവ തിരികെക്കൊടുത്തു.
    കുപ്പിവളകളില്ലാത്ത...See More
    October 31 at 10:58pm · Unlike · 1
    Sudheer Raj മഴ നനഞ്ഞ ജീവിതമിപ്പോൾ
    കാലിഡോസ്കോപ്പിന്റെ
    ത്രിമാനത്തിൽ തടവിലാക്കപ്പെട്ട
    ഒരു മഴവിൽ മത്സ്യമാണു്.
    നിറങ്ങളുടെ സിംഫണിയിൽ
    പിടയുന്നതാരുടെ സ്വപ്നങ്ങളാണു്...?
    October 31 at 10:59pm · Unlike · 1
    Sudheer Raj super
    October 31 at 10:59pm · Unlike · 1
    Baiju Joseph സുധീര്‍ ....ഒത്തിരി സന്തോഷം ...പ്രോത്സാഹങ്ങള്‍ക്ക് നന്ദി ...
    October 31 at 11:01pm · Like · 2
    Sadikali Edakadamban ഇതില് "കാവ്യവും" കാര്യവും ഉണ്ട്..വേറിട്ട വരികള്!!
    October 31 at 11:06pm · Unlike · 1
    Baiju Joseph സന്തോഷം ... Sadikali ...
    October 31 at 11:30pm · Like
    Sujith Menon വളപ്പൊട്ടുകൾ പെറുക്കുമ്പോൾ
    മുറിഞ്ഞ വിരൽച്ചോരയിലൂടെ
    കുറേ മഴകളൊഴുകിപ്പോകുന്നു.
    November 1 at 12:03am · Unlike · 1
    Ajitha Balan Nair അതിയായി ഇഷ്ടപ്പെട്ടു, നല്ല എഴുത്ത് ബിജു
    November 1 at 12:21am · Unlike · 1
    Sabna Abhilash ishtam............:)
    November 1 at 12:27am · Unlike · 1
    Sushanth Nair good
    November 1 at 12:58am · Unlike · 1
    Yesodharan Pk Onegative മഴ നനഞ്ഞ ജീവിതമിപ്പോൾ
    കാലിഡോസ്കോപ്പിന്റെ
    ത്രിമാനത്തിൽ തടവിലാക്കപ്പെട്ട
    ഒരു മഴവിൽ മത്സ്യമാണു്.
    നിറങ്ങളുടെ സിംഫണിയിൽ
    പിടയുന്നതാരുടെ സ്വപ്നങ്ങളാണു്...?
    November 1 at 1:03am · Like
    Baiju Joseph കവിത ഇഷ്ടമായെന്നറിഞ്ഞതില്‍ സന്തോഷം ... Sujith , Ajitha , Sabna , Sushanth , Yesodharan ...
    November 1 at 7:49am · Like
    Raghul Raj മഴ നനഞ്ഞ ജീവിതമിപ്പോൾ
    കാലിഡോസ്കോപ്പിന്റെ
    ത്രിമാനത്തിൽ തടവിലാക്കപ്പെട്ട
    ഒരു മഴവിൽ മത്സ്യമാണു്.
    നിറങ്ങളുടെ സിംഫണിയിൽ
    പിടയുന്നതാരുടെ സ്വപ്നങ്ങളാണു്...?
    November 1 at 3:22pm · Unlike · 2
    Baiju Joseph സന്തോഷം Raghul...
    November 1 at 9:18pm · Like
    Mohamed Koya Edakkulam മഞ്ഞുമാതാവിന്റെ
    പെരുന്നാൾ മുറ്റത്തെ
    വളക്കടയ്ക്കു മുന്നിൽ
    വളപ്പൊട്ടുകൾ പെറുക്കുമ്പോൾ
    മുറിഞ്ഞ വിരൽച്ചോരയിലൂടെ
    കുറേ മഴകളൊഴുകിപ്പോകുന്നു.
    November 1 at 10:45pm · Unlike · 1
    Baiju Joseph സന്തോഷം Mohamed Koya ...
    November 1 at 11:54pm · Like

    ReplyDelete

Thank you for your inputs...