പലതുണ്ട് മുഖാമുഖങ്ങൾ, പരീക്ഷകൾ
തോറ്റതെത്ര നന്നായി പലതിലും...
ദൈവമെപ്പൊഴും നല്ലതൊന്നൊരുക്കി
കാത്തിരിക്കുന്നുവെന്നോർക്ക നാം...
മുളക്കാതെ പോയെത്രയോ വിത്തുകൾ
പിറക്കാതെ പോയെത്ര മയിൽപ്പീലികൾ
ഓടിയെത്തും മുമ്പേ വിട്ടുപോം വണ്ടികൾ
വാക്കുകൾ കിട്ടാതണഞ്ഞെത്ര കവിതകൾ...
തിരിഞ്ഞു നോക്കുമ്പോഴറിയുന്നു നിന്നെ ഞാൻ
കയ്യൊപ്പിടാതെ നീ വർഷിച്ച കനിവുകൾ...
വിത്തിനു പകരം ഓണപ്പൂക്കളായ് തന്നവ
നിറമയിലാട്ടമായ് എൻ നെഞ്ചുതൊട്ടവ...
കരുണയായ് വന്നെന്റെ ജീവിതം കാത്തവ
മാരിവില്ലായ് വന്നു ചായം പകർന്നവ...
തിരിയണക്കാതിരിക്ക നാം...വരുമവൻ
തീർത്ഥാടനം കഴിഞ്ഞെത്തുമഥിതിയെപ്പോലെ...
---------
തോറ്റതെത്ര നന്നായി പലതിലും...
ദൈവമെപ്പൊഴും നല്ലതൊന്നൊരുക്കി
കാത്തിരിക്കുന്നുവെന്നോർക്ക നാം...
മുളക്കാതെ പോയെത്രയോ വിത്തുകൾ
പിറക്കാതെ പോയെത്ര മയിൽപ്പീലികൾ
ഓടിയെത്തും മുമ്പേ വിട്ടുപോം വണ്ടികൾ
വാക്കുകൾ കിട്ടാതണഞ്ഞെത്ര കവിതകൾ...
തിരിഞ്ഞു നോക്കുമ്പോഴറിയുന്നു നിന്നെ ഞാൻ
കയ്യൊപ്പിടാതെ നീ വർഷിച്ച കനിവുകൾ...
വിത്തിനു പകരം ഓണപ്പൂക്കളായ് തന്നവ
നിറമയിലാട്ടമായ് എൻ നെഞ്ചുതൊട്ടവ...
കരുണയായ് വന്നെന്റെ ജീവിതം കാത്തവ
മാരിവില്ലായ് വന്നു ചായം പകർന്നവ...
തിരിയണക്കാതിരിക്ക നാം...വരുമവൻ
തീർത്ഥാടനം കഴിഞ്ഞെത്തുമഥിതിയെപ്പോലെ...
---------
കവിത നന്നായി.. ആശംസകൾ!
ReplyDelete"മുളക്കാതെ പോയെത്രയോ വിത്തുകൾ
ReplyDeleteപിറക്കാതെ പോയെത്ര മയിൽപ്പീലികൾ"
നല്ല വരികൾ...
സന്തോഷം ...Anil, പകലോൻ
ReplyDeleteNice one :)
ReplyDeleteസന്തോഷം ...ജാക്വിലിന്‍
Delete