Monday, July 29, 2013

Malayalam-poem-driverless-car (ഡ്രൈവർ ഇല്ലാത്ത കാർ)

ഡ്രൈവർ ഇല്ലാത്ത കാർ
*********************************

 















ഡ്രൈവറില്ലാക്കാറെത്ര
സുന്ദരമായിക്കാലിഫോർണിയൻ 
നിരത്തിലൂടോടുന്നു...
മായാജാലം...!

ചുവപ്പു പച്ച മഞ്ഞ
നിറങ്ങളെല്ലാമറിഞ്ഞെ-
വിടെ നിറുത്തേണ-
മവിടെ നിറുത്തിയും,
എവിടെയിടംവലം
തിരിഞ്ഞുമുന്നേറണ
മവിടെ തന്നെത്താനെ
തിരിഞ്ഞുമാർക്കും തന്നെ
തടസമായീടാതെ
നഗരദൂരം താണ്ടും
യന്ത്രമാന്ത്രികം കാൺകെ
ഓർക്കുന്നു പലപ്പോഴും
ഡ്രൈവറില്ലാത്ത ഗൂഗിൾ
കാറുപോലല്ലോ നമ്മൾ
യൗവ്വനക്കനൽപ്പാത
താണ്ടുവാൻ തുടങ്ങുമ്പോൾ...

അച്ഛനമ്മയും ഗുരു
ഭൂതരും വഴികാട്ടി
ത്തെളിച്ച ബാല്യം വിട്ടീ-
പ്പാതയിലിറങ്ങുമ്പോ-
ളെന്തു കൊണ്ടാണു ചിലർ
ചുവപ്പിൽ നിറുത്താതെ-
യോടുന്നു; വഴിപ്പച്ച
കാണാതെയിടറുന്നു...
-----

ഡ്രൈവർ ഇല്ലാത്ത ഗൂഗിൾ കാർ - http://en.wikipedia.org/wiki/Google_driverless_car

4 comments:

  1. എന്നാ പിന്നെ ഇനി ഐ-ഫോണിനെ കുറിച്ച് ഒരു കവിത പോരട്ടെ ..:)

    ReplyDelete
    Replies
    1. സന്തോഷം...Sreejith...Will try..

      Delete

Thank you for your inputs...