Malayalam-poem-City-Onam-നഗരത്തിലെ-ഓണം
നഗരത്തിലെ ഓണം
ഇപ്പോൾ ഓണം തുടങ്ങുന്നതു്
ജയനഗർ നാലാം ബ്ലോക്കിലെ
പൂ വിൽക്കുന്ന തെരുവിലാണു്.
തുമ്പയും , മുക്കൂറ്റിയും നാട്ടിൽ മാത്രം.
മകൾക്കു വേണം..ഓണപ്പൂവുകൾ...
അരക്കിലോ മഞ്ഞ, ചുവപ്പ് ,
മാരിഗോൾഡും, ജാസ്മിനും...
കരിംപച്ച നിറമുള്ളിലകൾ.
ഇനിയൊരു നല്ല പടം വേണം.
ഇന്റെർനെറ്റിൽ തിരയാമെന്നവൾ...
ചിത്രശലഭങ്ങൾ പിറക്കുന്ന പോൽ
പ്രിന്ററിൽ പലവർണ്ണപ്പൂക്കളങ്ങൾ.
മണ്ണും മുറ്റവുമന്യം നിന്നൊരീ
നഗരകാലത്തിൽ, വീട്ടിലെ
സന്ദർശകർക്കുള്ള മുറിയിൽ
വരക്കുന്നു ഞാനൊരോർമ്മപ്പൂക്കളം.
--------
ഇന്നിന്റെ ഓണത്തെ ശരിയ്ക്കും പകര്‍ത്തിയിരിയ്ക്കുന്നു..
ReplyDeleteമാര്‍ക്കറ്റില്‍ നിന്നും വാങ്ങുന്ന പൂക്കളെ കൊണ്ടിടുന്ന പൂക്കളവും,
ഓണനാളില്‍ വാങ്ങുന്ന ഓണസദ്യ കിറ്റിലും മാത്രമായവശേഷിയ്ക്കുന്നു ഇന്നിന്റെ ഓണം..!
ആശംസകള്‍..!
നന്ദി അനില്‍ ...
Deleteമണ്ണും മുറ്റവുമന്യം നിന്നൊരീ
ReplyDeleteനഗരകാലത്തിൽ, വീട്ടിലെ
സന്ദർശകർക്കുള്ള മുറിയിൽ
വരക്കുന്നു ഞാനൊരോർമ്മപ്പൂക്കളം.
നന്നായിട്ടുണ്ട്... കാലത്തിനൊപ്പം സഞ്ചരിക്കാതെ വയ്യ...