കാലിഫോർണിയാ...
നിന്റെ കത്തുന്ന കാലത്തിൽ ഞാൻ
ഒറ്റപ്പെട്ടവസാന
ജാലകം തുറക്കുമ്പോൾ...
ഓർമ്മ തൻ മേപ്പിൾമരം
ഇലകൾ പൊഴിക്കയായ്...
മഞ്ഞിലപ്പഴുപ്പിലെൻ
നെഞ്ചല്ലോ വിതുമ്പുന്നൂ...
കാട്ടുതീയാണു
ദൂരേ കാലിഫോർണിയക്കാട്ടിൽ*1
കത്തും പൈൻ മരങ്ങളിൽ കരയും പൈങ്കിളികൾ...
ഒറ്റപ്പെടുമ്പൊഴല്ലോ ഓർമ്മകളണഞ്ഞൊരു
കാട്ടുതീനാവു നീട്ടി നെഞ്ചിനെ നീറ്റുന്നതും...
നിറങ്ങളണിഞ്ഞോരോ നാളുകൾ കിനാക്കളായ്
നിറയെയിപ്പാതയിൽ വേച്ചു വേച്ചെത്തുന്നതും...
കാട്ടുതീനാവു നീട്ടി നെഞ്ചിനെ നീറ്റുന്നതും...
നിറങ്ങളണിഞ്ഞോരോ നാളുകൾ കിനാക്കളായ്
നിറയെയിപ്പാതയിൽ വേച്ചു വേച്ചെത്തുന്നതും...
കാലിഫോർണിയാ...
ജോലിത്തിരക്കിൻ നഗരത്തിൽ
ആയിരം ചുവരുള്ള മുറികൾ പെരുകുന്നൂ...
കരിന്തേളുകൾ
കൂർത്ത വിഷക്കൊമ്പുകൾ നീട്ടിക്കുത്തുന്നൂ,
കമ്പ്യൂട്ടറിൻ
വറ്റുമോർമ്മയിൽ നിന്നും!*2
വലയിലകപ്പെട്ടു കേഴുന്നോരിര പോലെ
കണ്ണീരും കിനാക്കളും വറ്റി ഞാനിരിക്കവേ
പുതിയ ചങ്ങാത്തങ്ങൾ പതുങ്ങി വാലാട്ടിയെൻ
മുന്നിലേക്കണയുന്നു; പിന്നാലെ വേടനുണ്ടോ...?
മാർക്കസ്,
നീ എന്തിനാണു്
നിൻ കൊച്ചു വിമാനത്തിൽ
സാൻ ഫ്രാൻസിസ്കോയും അഴിമുഖവും
കാണിച്ചത്?
റോണി ഫോങ്ങ് ..., എന്തിനാണ് സ്ട്രോബറിത്തോട്ടങ്ങൾ തൻ
ക്ളാവുപിടിച്ച മധുരത്തിലൂടന്നെന്നെ നീ
വർണ്ണ മത്സ്യങ്ങൾ ചില്ലുതടവിൽ കിടക്കുന്ന
പറുദീസയെ*3 കാട്ടാൻ കൂടെ വന്നതു് സഖേ!
ക്ളാവുപിടിച്ച മധുരത്തിലൂടന്നെന്നെ നീ
വർണ്ണ മത്സ്യങ്ങൾ ചില്ലുതടവിൽ കിടക്കുന്ന
പറുദീസയെ*3 കാട്ടാൻ കൂടെ വന്നതു് സഖേ!
ഇന്ത്യൻ ഹോട്ടലിലത്താഴത്തിനായ് വിളിച്ചത്...?
ലൊംബാർട് സ്ട്രീറ്റിലെ *5
കുത്തനെയുള്ള
ഇറക്കത്തിന്നെട്ടാമത്തെ
വളവും തീർന്നു നാം
അവസാനച്ചിത്രമായ്
നിറം മങ്ങെ
ചങ്ങാത്തമൊരു
പാമ്പുകോവണി ക്കളിയിലെ
കേറ്റിറക്കങ്ങൾ
മാത്രം...?
സാന്റാ ക്ലാര... വലിയ മാതാവിന്റെ
പള്ളിയിൽ
കുർബാന മണി മുഴങ്ങുന്നൊരു
പുലരിയായ്...
കാലിഫോർണിയാ...
നിന്റെ പ്രാതൽമേശയിലൊറ്റക്കിരുന്നു
മരവിച്ച റൊട്ടി ഞാൻ തിന്നീടവേ
ഓർക്കയാണടുക്കളപ്പുകയിൽ
നീറിയമ്മ
വിളമ്പിത്തരും
സ്നേഹച്ചൂടേറും വാത്സല്യങ്ങൾ.
പാതിഹൃത്തുമായൊരാൾ
കാത്തിരിക്കുന്നൂ വീട്ടിൽ
തിരികെ വരൂ വേഗം...കുഞ്ഞുങ്ങൾ വിളിക്കുന്നൂ..
കാലിഫോർണിയാ...
നിന്റെ ഗണിതകാലം നൽകും
സ്വാർത്ഥവേഗങ്ങളേറും
സ്വാർത്ഥവേഗങ്ങളേറും
യാന്ത്രികം
മടുക്കുന്നു...
ഞരമ്പു വാടാത്തൊരു കരിയിലയിൽക്കേറി
യാത്ര പോകണം , മഴകരഞ്ഞു മുൻപേ...
***************************
കോർപ്പറേറ്റ് ജീവിതം ഒരു മത്സരമാണു്.സ്വാർത്ഥതയും , ദുഖവും അതിലുണ്ട്...ജോലിക്കിടയിലെ ഒരു കാലിഫോർണിയാ ദേശാടനത്തിൽ നിന്നുള്ള ചില ചിന്തകൾ...
*1 – കാലിഫോർണിയാ കാടുകളിൽ കാട്ടുതീ സാധാരണമാണു്.
*2 - Software Defect (Bug). ഒരു കംപ്യൂട്ടർ പ്രോഗ്രാം, അതു രൂപകല്പന ചെയ്തതിൽ നിന്നു വ്യത്യസ്തമായി പ്രവർത്തിക്കുമ്പോൾ, പ്രോഗ്രാമിൽ ബഗ്ഗ് ഉണ്ടെന്നു പറയും.
*3 - The
Monterey Bay Aquarium (MBA) is located at the Pacific
Ocean shoreline in Monterey, California. It holds thousands of plants and animals, representing 623
separate named species on display.
*4 -
Chinatown, in San Francisco, is the
oldest Chinatown in North America and the one of the largest Chinese
communities outside Asia
*5 - Lombard
Street in San Francisco, California is famous for having a steep, one-block
section that consists of eight tight hairpin turns.
കാട്ടുതീയാണു ദൂരേ കാലിഫോർണിയക്കാട്ടിൽ*1
ReplyDeleteകത്തും പൈൻ മരങ്ങളിൽ കരയുന്നെൻ കിളികൾ...
കാലിഫോർണിയ യെ കുറിച്ച് എഴുതുമ്പോള്‍ പിന്നെ കാലിഫോര്‍ണിയക്കാട്ടിൽ എന്ന് എടുത്തു പറയേണ്ട ആവിശ്യം ഉണ്ടായിരുന്നോ പിന്നെ അവിടുത്തെ കാറ്റു തീ മാധ്യമങ്ങളിലുടെ നമ്മള്‍ അറിഞ്ഞതല്ലേ
കാട്ടുതീയിലായി കത്തിയമരുന്ന പൈന്‍ മരങ്ങലോടോപ്പം
കരയും കിളികളെ കണ്ടു തേങ്ങുന്നു എന്‍ മനം
അതിനാല്‍ ആ വരി ഇങ്ങിനെ ആക്കിയാല്‍ നന്നായിരുന്നു എന്ന് എനിക്ക് തോന്നുന്നു
ഇത് എന്റെ ഒരു അഭിപ്രായം മാത്രമാണ് ,കിളികള്‍ എല്ലാം നമ്മുടെതല്ലാല്ലോ കവിയുടെ ദുഃഖം ഞാന്‍ മനസ്സിലാക്കുന്നു
പിന്നെ താങ്കളുടെ കവിതയുടെ ഈ ഭാവം എനിക്കിഷ്ടമായി ഒരു യാത്രാ അനുഭവം കണ്ണിന മുന്നിലുടെ കടന്നു പോകും പോല്‍ ,എഴുത്ത് തുടരുക ആശംസകള്‍
സര്‍ ...നല്ല അഭിപ്രായം "കാലിഫോർണിയ യെ കുറിച്ച് എഴുതുമ്പോള്‍ പിന്നെ കാലിഫോര്‍ണിയക്കാട്ടിൽ എന്ന് എടുത്തു പറയേണ്ട ആവിശ്യം ഉണ്ടായിരുന്നോ" ...വരികള്‍ നന്നാക്കാന്‍ ശ്രമിക്കാം
ReplyDeleteപ്രശംസനീയം..
ReplyDeleteകവിതകൾക്ക് ആശയ ദാരിദ്ര്യം ഇല്ലെന്ന് ചൂണ്ടികാണിക്കാവുന്ന കവിത..
തൂലികയിലൂടെ ഉതിർന്ന വീണ കാലിഫോർണ്ണിയൻ കാഴ്ച്ചകൾ എന്നേയും അവളിലേക്ക് അടുപ്പിച്ചു,
കവിതയും കാലിഫോർണ്ണിയയും ഒരു പോലെ പ്രിയങ്കരി ആയിരിയ്ക്കുന്നു എനിക്ക്..
നന്ദി സ്നേഹിതാ..!
ചുറ്റുപാടുകൾ മനസ്സിന്റെ ആഴത്തിൽ തൊടുമ്പോൾ ചിലപ്പോൾ വരികളിൽ ഒരു പ്രത്യേക സുഖമുണ്ടാകാറുണ്ട്
ReplyDeleteസന്തോഷം...ഷാജു...
Delete