Saturday, October 16, 2021

Malayalam-poem-The-Rainy-Season-മഴക്കാലം

മഴക്കാലം
പനിമഴക്കാലം ,
തോരാത്ത നോവിന്റെ
കണ്ണുനീർക്കാലം .
കർക്കിടം പെയ്യുന്ന
നടുമുറിക്കോണിൽ,
നരച്ച കുടക്കീഴിൽ ,
അച്ഛനുമമ്മയും
പെങ്ങളും ഞാനും
ഒന്നായിരുന്ന-
ത്താഴമുണ്ണുന്നൊ -
രാനന്ദ കാലം.
----

Friday, January 18, 2019

Malayalam-poem-കാത്തിരിക്കുന്ന-കവിത

Malayalam-poem-കാത്തിരിക്കുന്ന-കവിത

കവിതയൊരു
കാനനം പോലെ
വാക്കിരമ്പത്തിന്റെ
മഴ കാത്തിരിക്കുന്നു.

-----

Wednesday, September 19, 2018

Poem-Whether-somebody-would-have-stolen-my-vote

Whether somebody would have stolen my vote

Sharing lunch
At Indian counter
With Karthik;
California Office.

"Whether you casted
Your postal vote
For yesterday's
State Election?"

"No", He replied.
"I don’t even know
I am eligible."

Memories flashed;
What would have
Happened to my vote
In JP Nagar in Bangalore?

Whether somebody
would have stolen my vote
And casted
On Behalf
Of Me
Using a fake
ID card.
-----

Saturday, May 12, 2018

Malayalam-poem-Lonely-Houses-മലയാളം-കവിത-ഒറ്റക്കായി-പോകുന്ന-വീടുകൾ

ഒറ്റക്കായി പോകുന്ന വീടുകൾ
-------------------------------------------
മകളെ സ്‌കൂളിൽ
വിട്ടു വരുമ്പോഴാണ്
ഒറ്റക്കായി പോയ
വീടുകൾ കണ്ടത് .

കുഞ്ഞുങ്ങളെല്ലാം
സ്‌കൂളിലേക്കും ,
വീട്ടുകാരെല്ലാം
പണിയിടങ്ങളിലേക്കും
പോയ് കഴിയുമ്പോൾ
ഏകാന്തമായിപ്പോകുന്ന
അകത്തളങ്ങളുടെ
വിഷാദം നിറഞ്ഞ വീടുകൾ .

കുഞ്ഞുങ്ങളുടെ
ഒച്ചയനക്കമോ
അടുക്കളയിലെ
ഊണൊരുക്കമോയില്ലാതെ
മൗനം കടഞ്ഞു ,
ചെരുപ്പുകളുടെ
പുറം കാവലില്ലാതെ
ഒറ്റക്കായി പോയ വീടുകൾ.

ഇല പൊഴിഞ്ഞ
മേപ്പിൾ മരമൊരു
പുതുനാമ്പിനായ്
കാത്തിരിക്കും പോൽ ,
വഴിയിലേക്ക്
കണ്ണും നട്ടിരിക്കുന്നു
ഒറ്റക്കായി പോയ
വീടിൻ വിഷാദങ്ങൾ.
----

Tuesday, April 24, 2018

Malayalam-poem-Colours-Of-Good-Friday-മലയാളം-കവിത-ദുഃഖവെള്ളിയുടെ-നിറങ്ങൾ

ദുഃഖവെള്ളിയുടെ നിറങ്ങൾ
---------------------------------------

ദുഃഖവെള്ളിയാണിന്ന് ,
ഒച്ചയുണ്ടാക്കാതിരിക്കണം ;
പീഡാനുഭവത്തിൻ
നോവുകൾ ധ്യാനിക്കണം.
അമ്മ അങ്ങനെയാണ്
പറഞ്ഞു തന്നിരിക്കുന്നത്.

കുഞ്ഞുമക്കളെ
പീഢയുടെ സ്നേഹം
പഠിപ്പിക്കണം .
ഇന്റെർനെറ്റിനവധി
കൊടുക്കണം .
കുഞ്ഞുങ്ങളുടെ
ബൈബിളിൽ നിന്നും
കുരിശിന്റെ വഴി
പറഞ്ഞു കൊടുക്കണം.

കുഞ്ഞുങ്ങളോടോത്ത്
പീഢാനുഭവം വരയ്ക്കണം .
കുരിശു ചുമക്കുന്നവന്റെ
ഗോതമ്പു നിറമുള്ള
പൊൻമുഖത്ത്
ചോരയുടെ ചുവപ്പ്
വേണമെന്ന് മകൾ .
കുഞ്ഞുമകൾ മാത്രം
ദുഃഖ വെള്ളിയിൽ
ഉയിർപ്പിന്റെ ചിത്രത്തിൽ
നിറങ്ങൾ ചേർക്കുന്നു ...
-----

Friday, March 9, 2018

Malayalam-poem-fremont-california

ഫ്രീമോണ്ട് , കാലിഫോർണിയ
------------------------------------

ഫ്രീമൊണ്ടോരു
കൊച്ചിന്ത്യയെപ്പോലെ.
വടക്കേ വീടൊരു ദില്ലി ,
തെക്കു മലയാളം , തമിൾ .
കിഴക്കു പടിഞ്ഞാറായ്
തെലുങ്കും തുളുവും.

വാംസ്പ്രിങ്ങിലെ
കോക്കനട്ട് ഹില്ലിൽ കിട്ടും
കൊച്ചിയിലെ മീനും
മാഞ്ഞാലി പഴം റോസ്റ്റും .
പവിഴം വടിയരി ,
ഉപ്പേരി, ഉപ്പുമാങ്ങ
മൺചട്ടി , കോട്ടക്കൽ
ആര്യവൈദ്യക്കഷായം .

ജൂൺ , പൊള്ളുന്ന
വേനലാണമേരിക്കയിൽ,
അമ്മയെ ഫോൺ വിളിക്കുമ്പോൾ
കേൾക്കാം മനസ്സിലെ
പെയ്‌ത്തായി മൺസൂൺ .

----

Thursday, November 30, 2017

Malayalam-haiku-poem-memories

ഓർമ്മകൾ-ഹൈക്കു

Malayalam-haiku-poem-memories

കുനില് കൊണ്ടൊഴിക്കണം മണ്ണെണ്ണ ....
ഓട്ടുവിളക്കിന്റെ നേർത്ത വെട്ടമായ് ബാല്യം;
ഓർമ്മകൾ പെയ്യും കാലിഫോർണിയൻ സന്ധ്യ.

Tuesday, November 7, 2017

Malayalam-poem-rain-and-five-senses-മഴ-പഞ്ചേന്ദ്രിയം

മഴ പഞ്ചേന്ദ്രിയം
-----------------

മഴ കേൾക്കുമ്പോൾ
മകൾ ചൊല്ലുന്നു
മഴ കാണാൻ ഉമ്മറ-
വാതിൽ തുറക്കൂ ...

വാതിൽ തുറന്നീ
മഴ കാണുമ്പോൾ
ഓർമ്മകൾ മഴ തൻ
മണമായ് പടരുന്നു ...

മഴ കാണുമ്പോൾ
മകൾ ചൊല്ലുന്നു
മഴ ഞാനൊന്നു
തൊട്ടറിയട്ടേ ..

മഴയുടെ സ്പർശാ -
ഹ്ലാദം നിറയെ  
മഴ രുചി നാവിൽ
പെയ്തു തുടങ്ങുന്നു..

മഴ പഞ്ചേന്ദ്രിയ-
മാകെപ്പെയ്‌യു
ന്നേരത്തെല്ലാ മഴകളും
ഒന്നെന്നറിവൂ ഞാൻ.

-----

On a November rainy morning I was at our Fremont , California home with my 3 year old daughter. I was helping her with water colour paintings... She asked me "Dad, will you please help me to paint the rain ?". I told her its tough... Then she asked me ..."Dad, Will you please open the door so that I can see the rain"... While we were watching the rain, the first 4 lines of this poem came into my lips...

Thursday, August 31, 2017

Poem-Prayer-On-a-Thursday-Morning

Prayer on a Thursday Morning

Apple seed rosary 
Given by grandpa
When I was
So young...

Thursday Morning
Sitting in the
Sunnyvale bus to work.
Luminous Mysteries.

Wooden Cross,
Love crucified .
Blood drops of
Wine from Cana.

White Dove
Flying ...
Just above the
Nails on his leg.

Thousands of
Blackbirds
Flying away
From the Dove.

---

Tuesday, June 20, 2017

Malayalam-poem-perakka-പേരക്ക

Malayalam-poem-perakka-പേരക്ക

പേരക്കാ പൂക്കൾക്ക്
എന്റെ ബാല്യത്തിന്റെ മണമാണ് ...

പകൽ ദൂരങ്ങൾക്കിപ്പുറം
കാലിഫോർണിയയിൽ ,
കുഞ്ഞുങ്ങളോടൊപ്പമിരുന്ന്
പ്രിയതമ മുറിച്ചു തന്ന 
അമേരിക്കൻ പേരക്ക
തിന്നുമ്പോൾ
വല്യപ്പന്റെ വീട്ടിലെ
തോട്ടുവക്കത്തെ
പേരയിൽ നിന്നും
കാക്ക കൊത്തിയ
പേരക്കാ മധുരമായ്
ഓർമ്മകൾ പഴുക്കുന്നു…

ഇഷ്ടിക ചായ്‌പിൽ
ഞെരുങ്ങിപ്പിടഞ്ഞു
വീട്ടിലെ പേര
പൂക്കാതെ പോയി .

കാക്ക കൊത്താത്ത
പേരക്കകൾ
പഴയ പത്രത്താളിൽ
പെങ്ങൾക്കായ്
പൊതിഞ്ഞെടുത്തതും...
പുളിയുറുമ്പിന്റെ  
കടിയേറ്റ കൂട്ടുകാരനെ
പേരക്കൊമ്പിൽ നിന്നും
വീഴാതെ കാത്തതും...

പേര് ചോദിച്ച
പുതിയ ചങ്ങാതിയെ
പേര് പേരക്കയെന്നു ചൊല്ലി
കളിപ്പിച്ചതും ...
പേരക്കാ പൂമണമോലു-
മോർമ്മയായ് പടരുന്നു.

----

Thursday, April 6, 2017

Malayalam-poem-dream-flower-tree-കിനാപ്പൂമരം

കിനാപ്പൂമരം

പൂവണിയാത്ത
കിനാക്കളാണ്
കണ്ണുനീർത്തുള്ളിയാ-
യടർന്നു  വീഴുന്നത്.

പാതിരാ മയക്കത്തിൻ
പാതിയുടഞ്ഞ കിനാവിൽ,
മുൻകൂർ ജാമ്യമെടുത്ത
കുറേ വാക്കുകളില പൊഴിയുന്നു .

-----

Friday, August 12, 2016

Malayalam-poem-onam-എന്റെ-ഓണക്കവിതകൾ

Malayalam-poem-The-Onam-Loan-ഓണക്കടം 
ഓണം കഴിഞ്ഞ പൂക്കളത്തോടു്
ബാക്കിവന്ന വിത്തുകൾ ചോദിച്ചു...
“നിറങ്ങളും പ്രണയവും കടം തരുമോ”

പൂവട്ടിയിൽ നിന്നും വീണ തുമ്പപ്പൂവിനോടു്
ചിങ്ങമേഘക്കിടാങ്ങൾ ചോദിച്ചു...
“എൻമഴക്കറുപ്പിനിത്തിരി വെണ്മ കടം തരുമോ”

എച്ചിൽകുഴിയിലെ തൂശനിലക്കീറിനോടു്
തെരുവുകുഞ്ഞിന്റെ കണ്ണീരു ചോദിച്ചു...
“എൻ പെങ്ങൾക്കൊരിത്തിരി ഓണം കടം തരുമോ”

Sunday, September 2, 2012
-------

Malayalam-poem-city-onam-നഗരത്തിലെ ഓണം 
 
malayalam-poem-onam

ഇപ്പോൾ ഓണം തുടങ്ങുന്നതു്
ജയനഗർ നാലാം ബ്ലോക്കിലെ
പൂ വിൽക്കുന്ന തെരുവിലാണു്.
 തുമ്പയും , മുക്കൂറ്റിയും നാട്ടിൽ മാത്രം.

മകൾക്കു വേണം..ഓണപ്പൂവുകൾ...
അരക്കിലോ മഞ്ഞ, ചുവപ്പ് ,
മാരിഗോൾഡും, ജാസ്മിനും...
കരിംപച്ച നിറമുള്ളിലകൾ.

ഇനിയൊരു നല്ല പടം വേണം.
ഇന്റെർനെറ്റിൽ തിരയാമെന്നവൾ...
ചിത്രശലഭങ്ങൾ പിറക്കുന്ന പോൽ
പ്രിന്ററിൽ പലവർണ്ണപ്പൂക്കളങ്ങൾ.

മണ്ണും മുറ്റവുമന്യം നിന്നൊരീ
നഗരകാലത്തിൽ, വീട്ടിലെ
സന്ദർശകർക്കുള്ള മുറിയിൽ
വരക്കുന്നു ഞാനൊരോർമ്മപ്പൂക്കളം.

Thursday, August 23, 2012
--------
നഗരത്തിലെ ഓണം ഇപ്പോൾ ഓണം തുടങ്ങുന്നതു് ജയനഗർ നാലാം ബ്ലോക്കിലെ പൂ വിൽക്കുന്ന തെരുവിലാണു്. തുമ്പയും , മുക്കൂറ്റിയും നാട്ടിൽ മാത്രം. മകൾക്കു വേണം..ഓണപ്പൂവുകൾ... അരക്കിലോ മഞ്ഞ, ചുവപ്പ് , മാരിഗോൾഡും, ജാസ്മിനും... കരിംപച്ച നിറമുള്ളിലകൾ. ഇനിയൊരു നല്ല പടം വേണം. ഇന്റെർനെറ്റിൽ തിരയാമെന്നവൾ... ചിത്രശലഭങ്ങൾ പിറക്കുന്ന പോൽ പ്രിന്ററിൽ പലവർണ്ണപ്പൂക്കളങ്ങൾ. മണ്ണും മുറ്റവുമന്യം നിന്നൊരീ നഗരകാലത്തിൽ, വീട്ടിലെ സന്ദർശകർക്കുള്ള മുറിയിൽ വരക്കുന്നു ഞാനൊരോർമ്മപ്പൂക്കളം. --------

Make Money Online : http://ow.ly/KNICZ

Sunday, July 17, 2016

Malayalam-poem-poem-on-parole (കവിതയുടെ പരോൾ )

കവിതയുടെ പരോൾ
 ******************

malayalam-poem-parole-of-a-poem
Malayalam-poem-poem-on-parole

Make Money Online : http://ow.ly/KNICZ
വാക്കുകളുടെ
വീട്ടുതടങ്കലിൽ നിന്നും
ഒരു കവിത
പരോൾ ചോദിക്കുന്നു...

ഒരു അമേരിക്കൻ
വേനലവധിയുടെ
നാട്ടു യാത്രയിൽ വച്ച്
വെള്ളുടുപ്പിട്ട  കന്യാസ്ത്രി
കാണാതെ പോയ
കവിതകളെക്കുറിച്ചു
ചോദിക്കുന്നു...

വീണ്ടും കവിതകളെഴുതണമെന്നു
മൺസൂൺ മഴ നനഞ്ഞു മകൾ.

കുമ്പസാരം കഴിഞ്ഞ കവിത
അൾത്താരയിലെ
ചുവർ ചിത്രത്തിൽ നിന്നും
മാലാഖക്കുഞ്ഞുങ്ങളായി
പറന്നിറങ്ങുന്നു ...

------

Tuesday, June 14, 2016

Malayalam-Poem-WhoAmI-ആരാണു-ഞാൻ

ആരാണു ഞാൻ
----------------------
ആരാണു ഞാൻ നിന-
ക്കെന്നു ചോദിക്കുന്നു
തോരാത്ത നോവിന്റെ
ചോരയിറ്റുന്നവൻ...

-----

Friday, March 6, 2015

Malayalam-Poem-San-Jose സാൻ ഹോസെ

സാൻ ഹോസെ (City of San Jose)
--------------------
വിജന ശൈത്യത്തിൻ
തണുത്ത പാതയിൽ
അടഞ്ഞ കണ്ണുകൾ
നടന്നു പോകുന്നു ...

നഗരമൊരടച്ചിട്ട
വാതിലായ്
തുറന്നു കിടപ്പാണീ-
ഒറ്റ മുറി വീട്ടിൽ.

---

Sunday, April 27, 2014

Malayalam-poem-ഉയിർത്തെഴുന്നേൽക്കുന്ന-വഴികൾ

ഉയിർത്തെഴുന്നേൽക്കുന്ന വഴികൾ
***********************

കുറേ മഴകളും കണ്ണിരുമൊഴുകിയ
കല്ലും മുള്ളും നിറഞ്ഞ കാട്ടുപാത
ദൂരെ കയറ്റത്തിന്റെയറ്റമുള്ള പച്ച
കാട്ടുവാനാവാതെ ചോരയിറ്റുന്നു..

ഏകാന്തദൂരത്തിൻ നഗര ബസലിക്ക;
ഞായറാഴ്ച കുർബാനയിൽനിന്നും
സങ്കീർത്തനം പോലുള്ളൊരു വഴി
ഉയിർത്തെഴുന്നേറ്റിറങ്ങി വരുന്നു...
--------

Tuesday, April 8, 2014

Malayalam-poem-Boundaries-അതിർവരമ്പുകൾ

അതിർവരമ്പുകൾ
***************
ആശകളനാവശ്യം
വേണ്ടെന്നു തഥാഗതൻ
ചൊല്ലുന്നു;
മാരീചനായെത്തുന്നു
സാത്താനൊരാൾ...
പൂത്തകാമത്തിന്നിരു-
ട്ടൊളിക്കുമിടങ്ങളിൽ,
ആളില്ലാ വണ്ടിക്കുള്ളിൽ,
തൂങ്ങിയാടുന്ന ലിഫ്റ്റിൽ...

എത്രയോ വിദൂരമാ-
ണതിരിൻ മരുപ്പച്ച
പെട്ടെന്നു മായും കിനാ-
ക്കുളിർമഞ്ഞല പോലെ...
----

Thursday, December 5, 2013

Malayalam-poem-GreenTree-And-DryTree-ഉണക്കമരം-പച്ചമരം

ഉണക്കമരം, പച്ചമരം
******************
പച്ചമരമൊച്ച വച്ചാർക്കുന്നു...
പൂക്കും നിറങ്ങളിലെത്തുന്നു 
കൂട്ടമായ് കിനാമധു 
കുടിച്ചു വറ്റിക്കുന്നവർ ...
കൂടുകൂട്ടുന്നു കുരുവികൾ
കുളിരുവറ്റാത്ത ചില്ലയിൽ ...

തൊട്ടടുത്തൊറ്റക്കൊരാൾ
ഞെട്ടറ്റിരിക്കുന്നു മൗനിയായ്
ഉണക്കമരം, ആളൊഴിഞ്ഞ
സത്രമായ് കിളിക്കൂടുകൾ ...
താഴെയൊരാൾ എരിയും
കനലുമായ് കാത്തിരിപ്പാണ -
ടുപ്പത്തത്താഴമൊരുക്കുവാൻ ;
മരമൊരു ചില്ല നീട്ടുന്നു...
----

Saturday, November 30, 2013

Malayalam-poem-Hospital-Of-The-Grasshopper-പച്ചത്തത്ത

പച്ചത്തത്തയുടെ ആശുപത്രി
*********************

Malayalam-poem-Hospital-Of-The-Grasshopper-പച്ചത്തത്ത

ശിശിരാങ്കിതമിക്കൊടും തണുപ്പിൽ
കാലേയെഴുന്നേറ്റു വാതിൽ തുറക്കെ,
നനഞ്ഞു വിറച്ചീ കോലായിലുണ്ട്
കാലൊടിഞ്ഞൊരു പച്ചത്തത്ത.

തിരക്കാണു ജീവിതം ; മരുന്നോ,
പച്ചത്തത്തകൾക്കാശുപത്രിയോ
ഇല്ലാത്തതിനാൽ, ഒന്നുമേ കാണാതെ,
തിരിഞ്ഞൊന്നു നോക്കാതെ പോകണം...

ഉള്ളു ചൊല്ലുന്നുറുമ്പരിക്കുവാനീ
പച്ചയെ വിട്ടേച്ചു നീ പോകുന്നുവോ?
മെല്ലെയാ പച്ചയിറ്റും കരച്ചിൽ
പൂട്ടിയ താക്കോലിനാലെടുക്കുന്നു.
തൊടിയിലെ തുളസിയാശുപത്രിയിൽ
കടമെടുത്ത പച്ച വാർഡിൽ വച്ചു
പച്ചത്തത്ത മുത്തശ്ശി മൊഴിയാകുന്നു;
ഭാഗ്യത്തിൻ പച്ചമണം പരക്കുന്നു.
---------

Malayalam-poem-Confession-കുമ്പസാരം

കുമ്പസാരം കഴിയുമ്പോഴുള്ള ചില തീരുമാനങ്ങൾ
************************************
തെറ്റിയ "പത്തുകൽപ്പനകൾ "
ഏറ്റുപറഞ്ഞിറങ്ങുമ്പോൾ
മനസ്താപജപങ്ങളിലൂടെ
മനസ്സിലേക്കൊരു മഴ പെയ്യുന്നു.

തീരുമാനങ്ങളുടെ വസന്തമാണിനി...
പുതിയ ജീവിതം നനച്ചൊരുക്കണം.
തത്തകളുടെ നഗരത്തിൽ നിന്നും
കിനാവിന്റെ ഒരു തരി പച്ച...,
മരുഭൂവിൽ നിന്നൊരു പിടി മണൽ ,
സങ്കീർത്തനത്തിന്റെ പുസ്തകത്തിൽ 
നിന്നും വിലാപം കഴിഞ്ഞവന്റെ
നേർച്ചയിറ്റുന്നൊരു വാക്ക്‌...,
അമ്മ തന്ന വെഞ്ചിരിച്ച കൊന്ത,
ഇസ്തിരിയിട്ട സ്നേഹം കൊണ്ട്‌
മക്കൾക്ക്‌ വാരിക്കൊടുക്കാൻ
കനിവു വറ്റാത്ത ഒരു ചോറുരുള,
വേരുമിലകളും പ്രണയിക്കും പോലെ
പ്രിയതമയ്ക്കൊരു ചുംബനപ്പാതി;
തടവുശിക്ഷ കഴിഞ്ഞ കുഞ്ഞുങ്ങളുടെ
അനാഥാലയത്തിലിടക്കിടെ
പങ്കു വയ്ക്കാനിറ്റു കരുണ...

ജീവിതത്തിന്റെ പാനപാത്രത്തിൽ
പറന്നിറങ്ങുന്നൂ വെളുത്ത പൂവുകൾ ...
------